ശ്രീനഗർ : ഹിജാബ് ധരിക്കുന്നതിനെ വിമർശിച്ച് മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ . ഹിജാബ് ധരിക്കാനോ ഷാൾ കൊണ്ട് തല മറയ്‌ക്കാനോ താൻ ഇഷ്ടപ്പെടുന്നില്ലെന്ന് അവർ പറയുന്നു . ‘ഞാൻ എന്ത് ധരിക്കണം, എന്നത് ഞാനാണ് തെരഞ്ഞെടുക്കേണ്ടത് . കശ്മീരിലെ പലരും എന്നോട് പൊതുസ്ഥലത്ത് തല മറയ്‌ക്കാൻ ആവശ്യപ്പെടുന്നു, പക്ഷേ ഞാൻ അത് നിരസിക്കുന്നു. ഇവിടെ കൊച്ചു പെൺകുട്ടികൾ തലയിൽ ഭാരമുള്ള ഷാളുകൾ ധരിക്കാൻ നിർബന്ധിതരാകുന്നു, അവർ അഭിമുഖീകരിക്കേണ്ട ബുദ്ധിമുട്ടുകൾ ആലോചിച്ച് നോക്കൂ‘ – ഇൽതിജ പറയുന്നു.
ആർട്ടിക്കിൾ 370 ൽ സുപ്രീം കോടതി ഇത്തരമൊരു തീരുമാനം നൽകുമെന്ന് കശ്മീരിൽ ആരും കരുതിയിരുന്നില്ല. കോൺഗ്രസ് പ്രധാനമന്ത്രിക്ക് പോലും ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് അന്ന് വാജ്പേയി കശ്മീരിൽ ചെയ്തത്. അദ്ദേഹം പാകിസ്താനിലേക്ക് പോയി, ആഗ്ര ഉച്ചകോടി നടത്തി, ഇരു രാജ്യങ്ങൾക്കുമിടയിൽ ഉറി-മുസാഫറാബാദ് റൂട്ട് തുറന്നു അങ്ങനെ പലതും ചെയ്തു. അനീതിക്ക് ഇരയായവർക്കുവേണ്ടി ശബ്ദമുയർത്തണം. കശ്മീരി പണ്ഡിറ്റുകളോട് ഞങ്ങൾ സഹതപിക്കുന്നു .പണ്ഡിറ്റുകളില്ലാതെ കശ്മീർ അപൂർണ്ണമാണെന്നും ഇൽതിജ പറഞ്ഞു.















