ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ആക്ഷേപിക്കുകയും, വർഗീയ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ . മീററ്റിലെ ലിസാദി ഗേറ്റിലെ ഫത്തേഹുല്ലപൂർ നിവാസിയായ മുഹമ്മദ് വാസിമിനെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്.
പ്ലാസ്റ്റിക് കസേരകൾ വിൽക്കുന്ന കച്ചവടക്കാരനാണ് വാസിം . ജോലി ചെയ്യുന്നു. മുഖ്യമന്ത്രിയെ അസഭ്യം വിളിച്ചതിനൊപ്പം തന്നെ അറസ്റ്റ് ചെയ്യാൻ പോലീസിനെ വെല്ലുവിളിക്കുകയും ചെയ്തു വാസിം .
സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന 43 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ “ഞങ്ങൾ മുസ്ലീങ്ങളാണ്, ഞങ്ങൾ മുസ്ലീങ്ങളെ ഇല്ലാതാക്കുമോ? അവന്റെ തൊണ്ണൂറ് തലമുറകൾക്ക് പോലും നമ്മെ നശിപ്പിക്കാൻ കഴിയില്ല. അത് ആകാശത്ത് നിന്ന് വന്നതാണോ?” എന്നൊക്കെയാണ് വാസിം പറയുന്നത് . ധൈര്യമുണ്ടെങ്കിൽ തന്നെ അറസ്റ്റ് ചെയ്യാൻ പറഞ്ഞ് വിലാസവും മറ്റ് വിവരങ്ങളും വാസിം പങ്ക് വച്ചിരുന്നു. അതിനു പിന്നാലെയായിരുന്നു അറസ്റ്റ് . പിടിയിലായതിന് പിന്നാലെ മുടന്ത് അഭിനയിച്ച് രക്ഷപെടാനും ഇയാൾ ശ്രമിച്ചിരുന്നു.