തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷ ഇനി മുതൽ ഓൺലൈനായി നടത്തും. ഈ വർഷം മുതൽ തന്നെ കീം പരീക്ഷ ഓൺലൈനായി നടത്താനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. ജെഇഇ മാതൃകയിലാണ് പരീക്ഷാ രീതിയിൽ മാറ്റം വരുത്തുന്നത്. പരീക്ഷാ രീതിയിലെ മാറ്റത്തിലൂടെ ഫല പ്രഖ്യാപനം വേഗത്തിലാക്കാൻ സാധിക്കുമെന്നാണ് സർക്കാർ കരുതുന്നത്.
കീം അടിസ്ഥാനമാക്കിയുള്ള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയക്ക് രണ്ട് പേപ്പറുകളാണുള്ളത്. പേപ്പർ ഒന്ന്- ഫിസിക്‌സ് ആൻഡ് കെമിസ്ട്രി. പേപ്പർ രണ്ട് മാത്തമാറ്റിക്‌സ്. ഒബ്ജറ്റീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് രീതിയിലുള്ള ചോദ്യങ്ങളാണുള്ളത്.















