ജയ്പൂർ: സനാതന ധർമ്മം മാത്രമാണ് ചൈതന്യം നിലനിർത്തുന്ന ഏക ധർമ്മമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാ പ്രദേശങ്ങളിലും എല്ലാ കാലത്തും ഏത് സാഹചര്യത്തിലും സനാതന ധർമ്മം ചൈതന്യം നിലനിർത്തി. അതിനെ വ്യത്യസ്തമായ പേരുകളിൽ വിളിക്കുന്നുണ്ട്. എന്നാൽ സനാതന ധർമ്മം ചൈതന്യം നിലനിർത്തുകയാണെന്ന് യോഗി പറഞ്ഞു.
ലോകത്ത് പല ധർമ്മങ്ങളും വന്നുപോയി. നിരവധി ആചാര്യന്മാർ വന്നുപോയി എന്നാൽ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് സനാതാന ധർമ്മം ഇന്നും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ജോധ്പൂരിൽ നടന്ന ഭണ്ഡാര മഹോത്സവിൽ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒരു മതമേയൊള്ളൂ ഈ ലോകത്ത്, അതാണ് സനാതന ധർമ്മം. എല്ലാ പ്രദേശങ്ങളിലും എല്ലാ കാലത്തും, എല്ലാ സാഹചര്യങ്ങളിലും സനാതന ധർമ്മം അതിന്റെ ചൈതന്യം നിലനിർത്തുകയാണ്. എല്ലാവിധ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് സനാതന ധർമ്മം അതിന്റെ പ്രയാണം തുടരുകയാണ് – യോഗി ആദിത്യനാഥ് പറഞ്ഞു.