ഒഹായോ: അമേരിക്കൻ പ്രഡിസന്റ് സ്ഥാർത്ഥിയായ വിവേക് രാമസ്വാമിയുടെ മാതാപിതാക്കൾക്ക് ഋഗ്വേദം സമ്മാനിച്ച് എൻഎച്ച്ആർഎ. വലിയ ആദരവോടെയാണ് വിവേകിന്റെ കുടുംബം ഋഗ്വേദം ഏറ്റുവാങ്ങിയത്. പിന്നാലെ പിതാവ് ഗ്രന്ഥം വിവേകിന് കൈമാറി.
വിവേകിന്റെ പിതാവ് ഗ്രന്ഥം ഏറ്റുവാങ്ങുന്നതിന്റെയും വിവേകിന് കൈമാറുന്നതിന് മുമ്പ് ഗ്രന്ഥം പൂജിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ഋഗ്വേദം എറ്റുവാങ്ങിയ ശേഷം വിവേക് ഐക്യമത്യസൂക്തം പാരായണം ചെയ്തും ശ്രദ്ധേയമായി
തന്റെ വിശ്വാസം തുറന്നുപ്പറഞ്ഞതിന് പിന്നാലെ വലിയ സ്വീകാര്യതയാണ് വിവേകിന് ലഭിക്കുന്നത്. ഹൈന്ദവ വിശ്വാസിയായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് പിന്നാലെ ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിയുടെ അമേരിക്കാൻ പ്രസിഡന്റ് സ്ഥാാർത്ഥിത്വത്തെ ഇന്ത്യ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്.















