ന്യൂയോർക്ക്: യുഎസിലെ ന്യൂജേഴ്‌സിയിൽ ഇസ്ലാമിക പുരോഹിതൻ വെടിയേറ്റു മരിച്ചു. നെവാർക്കിലെ മസ്ജിദ് മുഹമ്മദിന്റെ ഇമാമായ ഹസൻ ഷെരീഫാണ് മരിച്ചത്. പള്ളിക്ക് സമീപത്ത് വെച്ചാണ് ഹസൻ ഷെരീഫിന് നേരെ ആക്രമണം ഉണ്ടായതെന്ന് യുഎസ് പോലീസ് ഓഫീസർ ഔദ്യോഗിക വാർത്ത ഏജൻസിയോട് പറഞ്ഞു. കുറ്റവാളികളെ കുറിച്ചുളള വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.
മസ്ജിദ് മുഹമ്മദിന് പുറത്ത് രാവിലെ 6 മണിക്ക് ശേഷമാണ് വെടിവെപ്പുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇമാമിനെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഇമാം ജോലിക്കൊപ്പം സെക്യൂരിറ്റി ഓഫീസറായും ഹസൻ ഷെരീഫ് പ്രേവർത്തിച്ചിരുന്നു. 2006 മുതൽ നെവാർക്ക് ലിബർട്ടി ഇന്റർനാഷണൽ എയർപോർട്ടിൽ ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി ഓഫീസറായിരുന്നു ഇദ്ദേഹം.















