കാസർകോട്: യുവതിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാപ്പിൽ കോടി സ്വദേശിനി തഫ്‌സീന(27)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ നവംബറിൽ വിവാഹിതയായ യുവതി കുറച്ച് ദിവസമായി സ്വന്തം വീട്ടിലായിരുന്നു താമസം.
ഇന്നലെ വൈകിട്ട് കാപ്പിൽ പുഴയിൽ വീണുകിടക്കുന്ന നിലയിൽ യുവതിയെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യുവതിയുടെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















