അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ സവിശേഷതകൾ പങ്കുവച്ച് ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ്. ജനുവരി 22ന് നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ചാണ് ശ്രീ റാം ജന്മഭൂമി തീർത്ഥ ട്രസ്റ്റ് രാമക്ഷേത്രത്തിന്റെ സവിശേഷതകൾ എക്‌സിലൂടെ പങ്കുവച്ചത്.
अयोध्या में निर्माणाधीन श्रीराम जन्मभूमि मंदिर की विशेषताएं:
1. मंदिर परम्परागत नागर शैली में बनाया जा रहा है।
2. मंदिर की लंबाई (पूर्व से पश्चिम) 380 फीट, चौड़ाई 250 फीट तथा ऊंचाई 161 फीट रहेगी।
3. मंदिर तीन मंजिला रहेगा। प्रत्येक मंजिल की ऊंचाई 20 फीट रहेगी। मंदिर में कुल… pic.twitter.com/BdKNdATqF6
— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) January 4, 2024
“>
സവിശേഷതകൾ
01. പരമ്പരാഗത നാഗരിക ശൈലിയിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണം
02. കിഴക്ക്-പടിഞ്ഞാറ് ദിശയിൽ സ്ഥിതി ചെയ്യുന്ന മന്ദിരത്തിന് 380 അടി നീളവും 250 അടി വീതിയും 161 അടി ഉയരവുമുണ്ട്.
03. മൂന്ന് നിലകളാണ് ശ്രീരാമ ക്ഷേത്രത്തിനുള്ളത്. 392 തൂണുകളും 44 വാതിലുകളുമുൾപ്പെടെ 20 അടി ഉയരത്തിലാണ് ഓരോ നിലയും.
04. ശ്രീകോവിലിൽ ഭഗവാൻ ശ്രീരാമന്റെ ബാല്യകാല രൂപമായ രാം ലല്ലയുടെ വിഗ്രഹവും ഒന്നാം നിലയിൽ ശ്രീറാം ദർബാറും ഉണ്ട്.
05. അഞ്ച് മണ്ഡപങ്ങളാണ് (ഹാൾ) ക്ഷേത്രത്തിന്റെ മറ്റൊരു സവിശേഷത – നൃത്ത മണ്ഡപം, രംഗ് മണ്ഡപം, സഭാ മണ്ഡപം, പ്രാർത്ഥന മണ്ഡപം, കീർത്തന മണ്ഡപം എന്നിവയാണവ.
06. ദേവന്മാരുടെയും ദേവതകളുടെയും പ്രതിമകൾ തൂണുകളിലും മതിലുകളിലും കൊത്തിവച്ചിട്ടുണ്ട്.
07. സിംഗ് ദ്വാരിലൂടെ 32 പടികൾ കയറി കിഴക്ക് നിന്നാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം അനുവദിച്ചിരിക്കുന്നത്.
08. ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും ദർശനം നടത്തുന്നതിനായി റാമ്പുകളും ലിഫ്റ്റുകളും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്.
09. 732 മീറ്റർ നീളവും 14 അടി വീതിയുമുള്ള പാർക്കോട്ട (ചതുരാകൃതിയിലുള്ള ചുറ്റുമതിൽ) ക്ഷേത്രത്തിന് ചുറ്റും സ്ഥാപിച്ചിട്ടുണ്ട്.
10. ക്ഷേത്ര ഭൂമിയുടെ നാല് കോണുകളിലും നാല് മന്ദിരമാണുള്ളത്. സൂര്യ ദേവൻ, ദേവി ഭഗവതി, ഗണപതി, ശിവൻ എന്നിവരുടെ മന്ദിരങ്ങളാണവ. വടക്ക് ദിക്കിൽ മാ അന്നപൂർണയുടെ മന്ദിരവും തെക്ക് ദിക്കിൽ ഹനുമാൻ ജിയുടെ മന്ദിരവുമാണ്.
11. ക്ഷേത്രത്തിന് സമീപം പുരാതന കാലഘട്ടത്തിലെ പ്രസിദ്ധമായ കിണർ (സീത കൂപ്പ്) സ്ഥിതിചെയ്യുന്നുണ്ട്.
12. ക്ഷേത്ര സമുച്ചയത്തിൽ, മഹർഷി വാല്മീകി, മഹർഷി വസിഷ്ഠ, മഹർഷി വിശ്വാമിത്രൻ, മഹർഷി അഗസ്ത്യ, നിഷാദ് രാജ്, മാതാ ശബ്രി, ദേവി അഹല്യ എന്നിവർക്കായുള്ള മന്ദിരങ്ങളുണ്ട്.
13. ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കുബേർ തിലയിൽ ശിവ ഭഗവാന്റെ പുരാതന മന്ദിരും ജടായു പ്രതിഷ്ഠയും പുനഃസ്ഥാപിച്ചു.
14. ക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി ഇരുമ്പ് ഉപയോഗിച്ചിട്ടില്ല.
15. ക്ഷേത്രത്തിന്റെ തറ 14 മീറ്റർ കട്ടിയുള്ള റോളർ-കോംപാക്ടഡ് കോൺക്രീറ്റ് (ആർസിസി) ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
16. ഈർപ്പത്തിൽ നിന്ന് ക്ഷേത്രത്തെ സംരക്ഷിക്കുന്നതിനായി ഗ്രാനൈറ്റ് ഉപയോഗിച്ച് 21 അടി ഉയരമുള്ള അടിത്തറ നിർമ്മിച്ചിട്ടുണ്ട്.
17. മന്ദിരത്തിൽ മലിനജല ശുദ്ധീകരണ പ്ലാന്റ്, ജലശുദ്ധീകരണ പ്ലാന്റ്, പവർ സ്റ്റേഷൻ, തീപിടുത്തത്തെ തടയാനുള്ള സജ്ജീകരണങ്ങൾ എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്.
18. 25,000 പേരെ ഉൾക്കൊള്ളുന്ന ഒരു തീർത്ഥാടകരുടെ സൗകര്യ കേന്ദ്രത്തിന്റെ (പിഎഫ്സി) നിർമ്മാണം പുരോഗമിക്കുകയാണ്. ഇവിടെ ആശുപത്രി സേവനവും മെഡിക്കൽ സൗകര്യവുമുണ്ട്.
19. കുളിമുറി, ടോയ്‌ലറ്റ് സൗകര്യം, പൈപ്പുകൾ തുടങ്ങിയവയുള്ള പ്രത്യേക കെട്ടിടവും ക്ഷേത്ര പരിസരത്തുണ്ട്.
20. ഭാരതത്തിന്റെ പരമ്പരാഗതവും തദ്ദേശീയവുമായ സാങ്കേതികവിദ്യ ഉപയോഗിച്ച്, ഭൂമിയ്‌ക്ക് ദോഷം വരാത്ത രീതിയിലാണ് ശ്രീരാമ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
















