കൊല്ലം: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കഴിഞ്ഞ ദിവസമാണ് തിരി തെളിഞ്ഞത്. ആദ്യ ദിനം പൂർത്തിയായപ്പോൾ വിദ്യാർത്ഥികൾ തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഒന്നാം ദിനത്തിലെ പോയിന്റ് നിലയിൽ കോഴിക്കോണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്തുള്ളത് തൃശൂരും കണ്ണൂരുണ്.
രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങളാണ് വേദിയിലെത്തുന്നത്. 60 ഇനങ്ങളാണ് ഇന്ന് നടക്കുന്നത്. ആശ്രാമം മൈതാനമാണ് പ്രധാനവേദി. അഞ്ച് ദിവസമായി നടക്കുന്ന കലോത്സവത്തിൽ 24 വേദികളിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ 14,000 പ്രതിഭകളാകും മാറ്റുരയ്‌ക്കുന്നത്.
ജനുവരി എട്ടിനാണ് കലാമേള സമാപിക്കുന്നത്. നടൻ മമ്മൂട്ടിയാണ് മുഖ്യാതിഥി. മന്ത്രി കെഎൻ ബാലഗോപാൽ അദ്ധ്യക്ഷനാകുന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവൻകുട്ടി പ്രതിഭകളെ ആദരിക്കും.















