മുംബൈ: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ കണ്ടുകെട്ടിയ സ്വത്തുക്കൾ ഇന്ന് ലേലം ചെയ്യും. മഹാരാഷ്ട്രയിലെ രത്നഗിരിയിലുള്ള സ്വത്തുക്കളുടെ ലേല നടപടികളാണ് ഇന്ന് നടക്കുന്നത്. ദാവൂദ് ഇബ്രാഹിമിന്റെയും കുടംബത്തിന്റെയും ഉടമസ്ഥയിലുള്ള വസ്തുവകകളാണ് ലേലം ചെയ്യുന്നത്.
ഇന്ന് ഉച്ചക്ക് രണ്ട് മണിക്കും മൂന്നിനുമിടയിലാണ് സ്വത്ത് ലേല നടപടികൾ നടക്കുന്നത്. ദാവൂദ് ഇബ്രാഹിമിന്റെ കുടുംബ സ്വത്തുക്കൾ മുമ്ബാകെ ഗ്രാമത്തിലാണുള്ളത്. 19 ലക്ഷം മുതലാണ് ലേലത്തുക ആരംഭിക്കുന്നത്. അധോലോക ഗുണ്ടാ നേതാവായ ദാവൂദിന്റെ നിരവധി സ്വത്തുക്കൾ ഉദ്യോഗസ്ഥർ കണ്ടുകെട്ടിയിരുന്നു.
ദാവൂദിന്റെ ഇബ്രാഹിമിന്റെ 17-ലധികം സ്വത്തുവകകൾ ഇതുവരെ ലേലം ചെയ്തിട്ടുണ്ട്. 2020-ൽ രത്നഗിരിയിൽ സ്ഥിതി ചെയ്യുന്ന ഇബ്രാഹിമിന്റെ ബംഗ്ലാവ് അഭിഭാഷകനും ശിവസേന അംഗവുമായ അജയ് ശ്രീവാസ്തവ ലേലത്തിലൂടെ വാങ്ങിയിരുന്നു. അവിടെ ഇന്ന് കുട്ടികൾക്കായുള്ള സനാതന പാഠശാല പ്രവർത്തിക്കുന്നുണ്ട്.















