തൃശൂർ: തിരുവില്വാമലയിൽ സർക്കാർ സ്‌കൂളിന്റെ മേൽക്കൂര അടർന്നു വീണ് അപകടം. കാട്ടുക്കുളം ഗവൺമെന്റ് എൽ.പി സ്‌കൂളിലെ പ്രീപ്രൈമറി വിഭാഗം കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നു വീണത്. ഇന്ന് രാവിലെയോടെയാണ് അപകടം നടന്നത്. സംഭവസമയത്ത് കുട്ടികൾ ക്ലാസിൽ ഇല്ലാതിരുന്നത് വൻ അപകടം ഒഴിവാക്കി.
നിലവിൽ 71 പ്രീപ്രൈമറി കുട്ടികളും 196-ഓളം എൽപി വിദ്യാർത്ഥികളുമാണ് സ്‌കൂളിൽ പഠിക്കുന്നത്. വളരെ പഴക്കമുള്ള സ്‌കൂൾ കെട്ടിടം പുതുക്കി പണിയണമെന്ന ആവശ്യം ഉയർന്നിട്ടും സർക്കാർ വേണ്ട നടപടിയെടുക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് രക്ഷിതാക്കൾ ആരോപിച്ചു.















