കോഴിക്കോട്: സ്ത്രിവിരുദ്ധ പരാമർശത്തിൽ സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ കേസെടുത്തതിൽ പ്രതികരിച്ച് സാമൂഹ്യ പ്രവർത്തക വി.പി. സുഹറ. മുസ്ലീം സ്ത്രീകളുടെ വിജയമാണ് ഇത്. മുസ്ലീം സ്ത്രീകൾ ആത്മാഭിമാനം ഉള്ളവരാണ്. ഇനിയാരും ഇത്തരം പരാമർശങ്ങൾ ആവർത്തിക്കരുതെന്നും സുഹറ പറഞ്ഞു. എന്നാൽ നിയമനടപടിയ്‌ക്കായ് നിരവധി കടമ്പകൾ കടക്കേണ്ടി വന്നു. തട്ടത്തിന്റെ മാത്രം പ്രശ്നമല്ല, മൗലികവകശത്തിന്റെ പ്രശ്നം കൂടിയാണ്. നിയമ പോരാട്ടം തുടരുമെന്നും വി.പി. സുഹറ മാദ്ധ്യമങ്ങളോട് പറഞ്ഞു.
തട്ടമിടാത്തവരൊക്കെ അഴിഞ്ഞാട്ടക്കാരികളാണെന്നായിരുന്നു ഉമർ ഫൈസിയുടെ പരാമർശം. നൽകിയ പരാതിയിലാണ് ഫൈസി മുക്കത്തിനെതിരെ നടക്കാവ് പൊലീസ് കേസെടുത്തത്. മതസ്പർദ്ധ സൃഷ്ടിക്കുക, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 295A, 298 എന്നീ വകുപ്പാണ് ഉമർ ഫൈസിക്കത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
സിപിഎം സംസ്ഥാന സമിതി അംഗം അനിൽ കുമാർ നടത്തിയ പ്രസ്താവനയ്‌ക്ക് മറുപടി പറയുകയായിരുന്നു ഫൈസി. ടെലിവിഷൻ ചർച്ചയില്ലായിരുന്നു ഇയാളുടെ പരാമർശം. ഈ പരാമർശമാണ് പരാതിക്ക് കാരണം. ഫൈസിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് ഒക്ടോബറിലാണ് സുഹറ പരാതി നൽകുന്നത്.















