മക്കൾക്കൊപ്പം പ്രധാനമന്ത്രിയെ സന്ദർശിച്ചതിന്റെ ചിത്രങ്ങളുമായി സുരേഷ് ഗോപി. തൃശ്ശൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങളാണ് ഇത്. ഇളയ മക്കളായ ഭാവ്നി, മാധവ് എന്നിർക്കൊപ്പമാണ് അദ്ദേഹം പ്രധാനമന്ത്രിടെ സന്ദർശിച്ചത്. ചിത്രങ്ങൾ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ തംരംഗമായി കഴിഞ്ഞു.
ഇക്കഴിഞ്ഞ ദിവസം തൃശ്ശൂരിൽ മഹിളാമോർച്ച സംഘടിപ്പിച്ച സ്ത്രീസംഗമത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തിയത്. റോഡ് ഷോയിൽ പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹം പരിപാടിൽ സംസാരിച്ചത്. റോഡ് ഷോയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നിവേദിത എസ്, സുരേഷ് ഗോപി എന്നിവർ പങ്കെടുത്തിരുന്നു. പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള സ്ത്രീ രത്നങ്ങൾ സംസാരിച്ചു.