ശ്രീനഗർ: സുരക്ഷാവലോകനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ മാസം 9ന് ജമ്മു കശ്മീർ സന്ദർശിച്ചേക്കും. ആഴ്ചകൾക്ക് മുമ്പാണ് രജൗരിയിൽ ഭീകരർ സൈനിക വാഹനത്തിന് നേരെ വെടിയുതിർത്തതും അഞ്ച് സൈനികർ വീരമൃത്യു വരിച്ചതും ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ജമ്മുവിലെത്തുതെന്നാണ് റിപ്പോർട്ട്. നേരത്തെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയും ജമ്മു സന്ദർശിച്ചിരുന്നു.
ജമ്മുവിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുന്ന അമിത് ഷാ സേനയുടെ പ്രവർത്തനവും നിലവിലുള്ള സുരക്ഷാ സാഹചര്യവും അവലോകനം ചെയ്യും. ജമ്മുവിൽ നടക്കു സുരക്ഷാ അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുക്കും. ഉദ്യോഗസ്ഥരുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ നടപടി ക്രമങ്ങൾ ആഭ്യന്തരമന്ത്രി വിശകലനം ചെയ്യും. ഭീകരവാദത്തിനെതിരെ ശക്തമായി പോരാടാനുള്ള നിർദ്ദേശങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകുകയും കശ്മീരിൽ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവലോകനത്തിൽ ചർച്ച ചെയ്യുമെന്നുമാണ് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ജനുവരി 2 ന് അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ ജമ്മു കശ്മീരിലെ ക്രമസമാധാന നിലയും സുരക്ഷാ പ്രശ്‌നങ്ങളും വിലയിരുത്തിയിരുന്നു.