രാജ്കോട്ട്: രാജ്‌കോട്ടിലെ ജില്ലാ കോടതി മന്ദിരം ഉദ്ഘാടനം ചെയ്തുകൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ശനിയാഴ്ച പറഞ്ഞ വാചകം ഏറെ ചർച്ചയാകുന്നു.
“സ്വപ്നങ്ങളെക്കുറിച്ച് പറയുമ്പോൾ, ഗുജറാത്തിന്റെ ആത്മാവിനെ ഉൾക്കൊള്ളുന്ന ഒരു തമാശകലർന്ന വാചകം ഞാൻ ഓർക്കുന്നു. ലോകം മുഴുവൻ പുതിയ സാങ്കേതികവിദ്യകൾ കണ്ടുപിടിക്കാൻ തിരക്കുകൂട്ടുമ്പോൾ, ഗുജറാത്തികൾ ലളിതമായ കാര്യങ്ങൾ പോലും നവീകരിക്കാനുള്ള വഴി കണ്ടെത്തും, ഉദാഹരണത്തിന് ചായക്കുള്ള ഇന്റർവെൽ ബ്രേക്ക് ഒരു ബിസിനസ് സ്ട്രാറ്റജി മീറ്റിംഗാക്കി മാറ്റുന്നത് ഗുജറാത്തിയുടെ നർമ്മമാണ്”
ഗുജറാത്തിലെ ജനങ്ങളുടെ സംരംഭകത്വ മനോഭാവത്തിന് കൂടുതൽ ഊന്നൽ നൽകികൊണ്ട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു .
“രാജ്‌കോട്ട് അതിലെ ജനങ്ങളെപ്പോലെ തന്നെ അതിന്റെ സാംസ്‌കാരിക പൈതൃകത്തിൽ വേരൂന്നിയപ്പോഴും മാറ്റങ്ങളെ തുടർച്ചയായി സ്വീകരിച്ചിട്ടുണ്ട്, പാരമ്പര്യത്തെ പുതുമയുമായി സംയോജിപ്പിക്കാനുള്ള ഈ കഴിവിലാണ് വികസനത്തിന്റെ യഥാർത്ഥ സത്ത കണ്ടെത്തുന്നത്,” ചീഫ് ജസ്റ്റിസ് പറഞ്ഞു.
രണ്ടു ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനിടെ പുതിയ ജില്ലാ കോടതി കെട്ടിടം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
(ഫയൽ ഫോട്ടോ)















