തിരുവനന്തപുരം: മുത്തശ്ശിയ്‌ക്കും സഹോദരനുമൊപ്പം ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പൂവച്ചൽ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
രാത്രി വീട്ടിനുള്ളിൽ പരിചയമില്ലാത്ത ആരോ കടന്നതായി മുത്തശ്ശിക്ക് സംശമുണ്ടായിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ കുട്ടി ബഹളം വയക്കുന്നത് കേട്ടാണ് വീട്ടുകാർ ഉണർന്നത്. വീട്ടുകാർ ഉണർന്നതോടെയാണ് ഇയാൾ രക്ഷപ്പെട്ടത്.
വീട്ടുകാർ ഇയാളെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. കാക്കി ഷർട്ടും കറുത്ത പാന്റുമാണ് ധരിച്ചിരുന്നത്. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. കാട്ടാക്കട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി അടക്കം പരിശോധിക്കുന്നുണ്ട്.















