ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വിമാനത്തിന് വീണ്ടും തകരാർ. കരീബിയന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു ട്രൂഡോയുടെ വിമാനത്തിന് യന്ത്രത്തകരാർ സംഭവിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു സംഭവം. വിമാനം തകരാറിലായതിനെ തുടർന്ന് കനേഡിയൻ പ്രതിരോധവകുപ്പ് അദ്ദേഹത്തിന്റെ യാത്രയ്‌ക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തി നൽകുകയായിരുന്നു.
സി 144 എന്ന വിമാനമായിരുന്നു തകരാറിലായത്. പ്രധാനമന്ത്രിയുടെ യാത്ര തുടരുന്നതിന് വേണ്ട സഹായങ്ങൾ ചെയ്തതായി കനേഡിയൻ പ്രതിരോധ വകുപ്പ് അറിയിച്ചു. ജനുവരി 2-നായിരുന്നു വിമാനത്തിന് തകരാർ സംഭവിച്ചത്. തുടർന്ന്, വിമാനത്തിന്റെ തകരാറുകൾ പരിഹരിക്കാൻ കാനഡയിൽ നിന്നും ഒരു സംഘവും പ്രധാനമന്ത്രിക്കായി ഒരു വിമാനവും എത്തിയിരുന്നു. ജനുവരി 4-ന് ജസ്റ്റിൻ ട്രൂഡോ തിരികെ മടങ്ങി.
ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി എത്തിയപ്പോഴും വിമാനത്തിന് തകരാര്‍ സംഭവിച്ചിരുന്നു. ജമൈക്കയില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ പോയപ്പോഴും സമാനമായ സംഭവം നടന്നിരുന്നു.