പാരീസ്: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിക്ക് ബാലൺ ദി ഓർ പുരസ്‌കാരം ലഭിക്കുന്നതിനായി മുൻ ക്ലബ്ബ് അഴിമതി നടത്തിയെന്ന് ആരോപണം. 2021-ൽ താരത്തിന് ലഭിച്ച ഏഴാം ബാലൺ ദി ഓർ പുരസ്‌കാരത്തെ പറ്റിയാണ് ആരോപണങ്ങൾ ഉയരുന്നത്. പുരസ്‌കാരം മെസിക്ക് ലഭിക്കുന്നതിനായി പിഎസ്ജി മാനേജ്‌മെന്റ് ബാലൺ ദി ഓർ സംഘാടകരെ സമീപിച്ചെന്നാണ് ഫ്രഞ്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഫ്രാൻസ് ഫുട്‌ബോളിന്റെ മുൻ എഡിറ്റർ ഇൻ ചീഫും ബാലൺ ദി ഓറിന്റെ സംഘാടകനുമായ പാസ്‌കൽ ഫെറെയെയാണ് ക്ലബ്ബ് അധികൃതർ സമീപിച്ചത്. പിഎസ്ജിയുടെ ഭാഗമായ ഒരു താരത്തിന് പുരസ്‌കാരം ലഭിക്കുന്നത് ക്ലബ്ബിന്റെ മൂല്യം ഉയരാൻ കാരണമാകും. പാസ്‌കൽ ഫെറെയും പിഎസ്ജിയും തമ്മിൽ അടുത്ത അടുത്ത ബന്ധമാണ്. ഇതുപയോഗിച്ച് ക്ലബ്ബിൽ നിന്ന് അനുകൂല്യങ്ങൾ സ്വീകരിച്ചാണ് ഫെറെ മെസിക്ക് ബാലൺ ദി ഓർ പുരസ്‌കാരം നൽകുന്നതിനായി അഴിമതികൾ നടത്തിയത്. ആരോപണത്തിൽ പിഎസ്ജിക്കും മെസിക്കുമെതിരെ പിഎസ്ജിക്കും മെസിയുടെ ഏഴാമത് ബലോൺ ദി ഓർ പുരസ്‌കാര നേട്ടത്തിനുമെതിരെ അന്വേഷണം നടക്കുകയാണ്.
ഏറ്റവും കൂടുതൽ തവണ ബലോൺ ദി ഓർ പുരസ്‌കാരം നേടിയ താരമാണ് മെസി. 2009, 2010, 2011, 2012, 2015, 2019, 2021, 2023 എന്നീ വർഷങ്ങളിലായി എട്ട് തവണയാണ് താരം പുരസ്‌കാരം നേടിയിട്ടുള്ളത്. പുരസ്‌കാര നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരവും മെസിയാണ്.















