ലക്നൗ : കടുത്ത ശ്രീരാമഭക്തനായ മുസ്ലീം യുവാവ് സനാതന ധർമ്മം സ്വീകരിച്ചു . ഉത്തർപ്രദേശിലെ സഹരൻപൂർ നിവാസി ഷഹ്സാദ് എന്ന മുസ്ലീം യുവാവാണ് ഹിന്ദു ധർമ്മം സ്വീകരിച്ചത് . ശാരദാ നഗറിലെ ഒരു പ്രാദേശിക ഹരി മന്ദിറിലാണ് ചടങ്ങുകൾ നടന്നത് .
ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം ഷഹ്സാദ് മുൻപും പ്രകടിപ്പിച്ചിരുന്നു. ഈ ആവശ്യവുമായി ഷഹ്സാദ് ബജ്രംഗ്ദൾ പ്രവർത്തകരെയും കണ്ടിരുന്നു . ഹരി മന്ദിറിൽ നടന്ന ചടങ്ങിൽ വേദമന്ത്രങ്ങൾ ഉരുവിട്ട് യാഗം നടത്തിയാണ് ഷഹ്സാദ് ഹിന്ദുമതം സ്വീകരിച്ചത് . ‘കരൺ ചൗധരി’ എന്ന പേരും സ്വീകരിച്ചു . പേരുമാറ്റാൻ ഷഹ്സാദും സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. തന്റെ പൂർവികരെല്ലാം ഹിന്ദുക്കൾ ആയിരുന്നുവെന്നും ഷഹ്സാദ് പറഞ്ഞു.
തന്റെ പൂർവ്വികർ ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ചതായി ഷഹ്സാദ് പറഞ്ഞു. തന്റെ പിതാവ് യൂനുസ് രണ്ടാം വിവാഹം കഴിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. അമ്മയോടും സഹോദരിയോടും കാണിക്കുന്ന ക്രൂരത കണ്ടുനിന്ന ഷഹ്സാദിന് നിയന്ത്രണം വിട്ടു. ഈ ക്രൂരതകൾ കണ്ട് മനം മടുത്താണ് ഇസ്ലാം ഉപേക്ഷിക്കാൻ തീരുമാനിച്ചത് .
തന്റെ അമ്മയും സഹോദരിയും ഉടൻ ഹിന്ദുമതം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വൈദ്യുതി വകുപ്പിൽ കരാറുകാരനായിരുന്നു ഷഹ്സാദ്.