കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. മുർഷിദാബാദ് പാർട്ടി ജനറൽ സെക്രട്ടറി സത്യൻ ചൗധരിയാണ് കൊല്ലപ്പെട്ടത്. ബംഗാളിലെ ബഹരംപൂരിൽ ഇന്ന് ഉച്ചക്കാണ് സംഭവം.
ബൈക്കിലെത്തിയ അജ്ഞാത സംഘം തൃണമൂൽ നേതാവിന് നേരെ തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ചൗധരിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.















