ന്യൂഡൽഹി : ശരദ് പവാറിന്റെ അധികാരകൊതിയെ തുറന്നുകാണിച്ച് അജിത് പവാർ. അധികാരത്തിനോടുള്ള ആസക്തിയാണ് ശരദ് പവാർ പാർട്ടി നേതൃത്വത്തിൽ തുടരുന്നതിന് കാരണമെന്ന് അദ്ദേഹം വിമർശിച്ചു.
രാജ്യത്തെ പൗരന്മാർ 60 -ാം വയസിലാണ് വിരമിക്കുന്നത്. ചിലർ 65-ാം വയസിലും മറ്റു ചിലർ 70- ലും വിരമിക്കുന്നു. എന്നാൽ 80 വയസിനു ശേഷവും ചിലർ വിരമിക്കുന്നില്ലെന്നായിരുന്നു അജിത് പവാർ പറഞ്ഞത്. ശരദ് പവാറിന്റെ പേര് പരാമർശിക്കാതെയായിരുന്നു അജിത് പവാറിന്റെ വാക്കുകൾ.
ശരദ് പവാറിന്റെ നയങ്ങളോട് വിയോജിച്ചുകൊണ്ടാണ് അജിത് പവാറും ഭൂരിപരക്ഷം നേതാക്കഴളും പാർട്ടി വിടുന്നത്. ഇതിന് പിന്നാലെ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്‌ക്കാെപ്പം സഖ്യം ചേരുകയായിരുന്നു.