ശ്രീനഗർ: അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ നിന്നുള്ള പ്രത്യേക ‘കലശം’ ജമ്മു കശ്മീരിലെ ക്ഷേത്രത്തിലെത്തിച്ചു. അനന്തനാഗ് ജില്ലയിലെ പ്രശസ്തമായ മാർത്താണ്ഡ സൂര്യക്ഷേത്രത്തിലാണ് കലശം സ്ഥാപിച്ചത്. വലിയ ഘോഷയാത്രയുടെ അകമ്പടിയോടെയാണ് ‘കലശം’ അനന്തനാഗ് ജില്ലയിലെത്തിച്ചത്.

കശ്മീരി പണ്ഡിറ്റുകളുടെ തീർത്ഥാടന കേന്ദ്രങ്ങളിലെ പുണ്യസ്ഥലങ്ങളിലൊന്നാണ് മാർത്താണ്ഡ സൂര്യക്ഷേത്രം. സൂര്യ ക്ഷേത്രത്തിൽ നടന്ന ചടങ്ങുകളിൽ കശ്മീരി പണ്ഡിറ്റുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തരും പങ്കെടുത്തു. ക്ഷേത്രത്തിൽ കലശം പ്രതിഷ്ഠിക്കുമ്പോൾ നാടിന്റെ ഐശ്വര്യത്തിന് വേണ്ടി പ്രത്യേക പൂജയും പ്രാർത്ഥനകളും നടന്നു.

എട്ടാം നൂറ്റാണ്ടിലെ ഒരു ഹിന്ദു ക്ഷേത്രമാണ് മാർത്താണ്ഡ സൂര്യക്ഷേത്രം. ജനുവരി 22-ന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ നടക്കുന്ന രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് രാജ്യത്തെ എല്ലാ ശ്രീരാമൻ, ഹനുമാൻ ക്ഷേത്രങ്ങളിലും പ്രത്യേക പൂജകൾ നടക്കും.

















