വൈറലാകുന്ന ചില കാര്യങ്ങളേയും വ്യക്തികളേയും പരിഹസിക്കുന്ന പോസ്റ്റുകൾ പലപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കാറുള്ളയാണ് ടെസ്ല സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക്. അത്തരത്തിലുള്ള പരിഹാസ പോസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങളിൽ പലപ്പോഴും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ ചീഫ് ട്രോൾ ഓഫീസർ എന്ന് സ്വന്തമായി ബയോ മാറ്റിയിരിക്കുകയാണ് മസ്ക്.
4.6 ദശലക്ഷം പേരാണ് ബയോ മാറ്റിയതിന് ശേഷം മസ്കിന്റെ പോസ്റ്റിൽ പ്രതികരിച്ച് രംഗത്തെത്തിയത്. നിരവധി പേർ രസകരമായ അഭിപ്രായങ്ങൾ പങ്കുവച്ച് കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെട്ടു. ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം ചീഫ് ട്വീറ്റ് എന്നായിരുന്നു മസ്കിന്റെ ബയോ. അതിന് ശേഷം ഹോട്ട്‌ലൈൻ ഓപ്പറേറ്റർ എന്നാക്കിയും മാറ്റിയിരുന്നു.
(CTO) Chief Troll Officer
— Elon Musk (@elonmusk) January 9, 2024
അടുത്തിടെ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സും ഇസ്രോയും ചേർന്ന് റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നത് സംബന്ധിച്ച് വാർത്തകൾ പുറത്തുവന്നിരുന്നു. സ്പേസ് എക്സിന്റെ ഫാൽക്കൺ-9 റോക്കറ്റുകളാണ് വിക്ഷേപണത്തിനായി ഇസ്രോ ഉപയോഗിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് യുഎസ് ലോഞ്ചറിന്റെ ചിറകിൽ ഇന്ത്യൻ സാറ്റലൈറ്റ് വിക്ഷേപിക്കാനൊരുങ്ങുന്നത്. വിക്ഷേപണ പങ്കാളിത്ത മേഖലയിൽ ഇന്ത്യയുമായി കൈകോർക്കുകയാണ് അമേരിക്കയും സ്പേസ് എക്സും.