ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുര്‌സകാരം ഏറ്റുവാങ്ങി ബാഡ്മിന്റൺ ജോഡികളായ സാത്വിക് സായ് രാജ് -ചിരാഗ് ഷെട്ടി സഖ്യം. ഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവിൽ നിന്നാണ് ഇരുവരും പുരസ്‌കാരം സ്വീകരിച്ചത്. സമീപ കാലത്ത് ബാഡ്മിന്റണിൽ ഇരുവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഖേൽരത്‌ന പുരസ്‌കാരം നേടുന്ന ആദ്യ ബാഡ്മിന്റൺ ജോഡിയാണ് സാത്വിക് സായ് രാജ് -ചിരാഗ് ഷെട്ടി സഖ്യം.
ഏഷ്യൻ ഗെയിംസ് ചരിത്രത്തിലാദ്യമായി ബാഡ്മിന്റമൺ പുരുഷ ഡബിൾസിൽ ഇന്ത്യക്ക് ആദ്യമായി സ്വർണം സമ്മാനിച്ചത് ഈ സഖ്യമാണ്. ലോക ചാമ്പ്യൻഷിപ്പിലെയും കോമൺവെൽത്ത് ഗെയിംസിലെയും മെഡൽ നേട്ടവും ഇവരെ ഖേൽരത്‌നയ്‌ക്ക് പരിഗണിക്കാൻ കാരണമായി. സ്വിസ് ഓപ്പൺ, ഇന്ത്യോനേഷ്യൻ ഓപ്പൺ, കൊറിയൻ ഓപ്പൺ എന്നിവയിലും ഈ സൂപ്പർ സഖ്യം കീരിടം നേടിയിട്ടുണ്ട്.















