തിരുവനന്തപുരം: വനത്തിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് വിതുരയിലാണ് സംഭവം. 22-കാരിയായ സുനിലയുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. സുഹൃത്തിനൊപ്പം വനത്തിൽ പോയതായിരുന്നു യുവതി.
സുനിതയെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടയിലാണ് വനത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. വനത്തിന് സമീപത്തെ വീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.















