വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനെ അഫ്ഗാൻ പരമ്പരയിൽ നിന്ന് ഒഴിവാക്കിയത് ശിക്ഷണ നടപടിയെന്ന് വ്യക്തമാക്കുന്നു. മാനസികാരോഗ്യത്തിന്റെ പേരിൽ ടീമിനെയും മാനേജ്മെന്റിനെയും വഞ്ചിച്ചെന്ന് ബോദ്ധ്യമായതിന്റെ പേരിലാണ് നടപടിയെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇഷാനെ ഒഴിവാക്കിയതിൽ ആദ്യ ഘട്ടത്തിൽ സെലക്ടര്മാർ കാരണങ്ങളൊന്നും അറിയിച്ചിരുന്നില്ല.
ടെസ്റ്റ് പരമ്പരകളിൽ നിന്ന് മാനസികാരോഗ്യം ചൂണ്ടിക്കാട്ടി പിന്മാറിയ താരം ദുബായിൽ ആഘോഷങ്ങളിൽ പങ്കെടുത്തതാണ് ബിസിസിഐയെ ചൊടിപ്പിച്ചത്. ഓസ്ട്രേലിയൻ ടി20 സീരിസിൽ നിന്നും പിന്മാറാൻ തയ്യാറെടുത്തിരുന്നെങ്കിലും ബിസിസിഐ അനുമതി നൽകിയിരുന്നില്ല. ഒടുവിൽ ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് സീരിസിന് മുൻപാണ് സ്വന്തം ഇഷ്ടപ്രകാരം താരം പിന്മാറിയത്. നാട്ടിൽ കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്ന് പറഞ്ഞായിരുന്നു പിന്മാറ്റം. ഇതിനിടെ സഹോദരന്റെ ജന്മദിന ആഘോഷങ്ങളിൽ ദുബായിൽ പ്രത്യക്ഷപ്പെട്ടതും ഇഷാന് വിനയായി.
ടീമിന്റെ പരിശീല സെക്ഷനടക്കം മുടക്കി ടീം മാനേജ്മെന്റിനെ തെറ്റിദ്ധരിപ്പിച്ചാണ് ഇഷാന്‍ ഇത്തരം വ്യക്തിപരമായ ആഘോഷ പരിപാടികള്‍ക്ക് പോയതെന്നാണ് കണ്ടെത്തൽ. കുട്ടി ക്രിക്കറ്റിന്റെ ലോകകപ്പിലും ഇഷാന് മുന്നിൽ വാതിലുകൾ കൊട്ടിയടയ്‌ക്കുമെന്നാണ് പുറത്തുവരുന്ന വിവരം.അതേസമയം ശ്രേയസ് അയ്യരെ മാറ്റിനിര്‍ത്തിയതാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.