നാട്ടിൽ ഓസ്ട്രേലിയക്കെതിരെയുള്ള പരമ്പര തോൽവിക്ക് പിന്നാലെ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിനെ പുറത്താക്കണമെന്ന് ആരാധകരുടെ മുറവിളി. പത്തു റൺസ് തികച്ചെടുക്കാൻ ബുദ്ധിമുട്ടുന്ന നായികയെ എന്തിനാണ് ചുമക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം.
അവസാന ടി20 മത്സരത്തിൽ ഓസ്ട്രേലിയ ഏഴു വിക്കറ്റിനാണ് വിജയിച്ചത്. പരമ്പര 1-2ന് അവർ നേടുകയും ചെയ്തു. ആറു പന്തിൽ മൂന്ന് റൺസായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. തൊട്ടു മുൻപുള്ള മത്സരത്തിൽ 12 പന്തിൽ നിന്ന് ആറു റൺസാണ് ഹർമൻ നേടിയത്.
2016ന് ശേഷം ഇന്ത്യ ഓസ്ട്രേലിയക്കെതിരെ ടി20 പരമ്പര വിജയിച്ചിട്ടില്ല. ആദ്യമായിട്ടാണ് ഒരു പരമ്പരയിൽ മുന്നിട്ട് നിന്ന് ശേഷം തോൽക്കുന്നതും ആദ്യം. പല നിർണായക മത്സരങ്ങളിലും ഫോമാകാറില്ലാത്ത ഹർമനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും ടീമിൽ നിന്നും പുറത്താക്കണമെന്നാണ് ആരാധകരുടെ ആവശ്യം.
It is high time @BCCIWomen looks for Harmanpreet’s replacement as a captain, her form and her reputation as a player and as captain has been poor for some time.
Women’s Cricket is in a peculiar position where we are nowhere near the top 3 teams.#INDvAUS #Harmanpreet
— Sumit Singh 🇮🇳 (@DragoWitch123) January 9, 2024
“>
Sack #Harmanpreet enough #INDvAUS
— LastOver BeforeDrinks (@LastoverB) January 9, 2024
“>
Sack Harmanpreet from team India, worst player of all time. Save the Indian team from Harmanpreet kaur.#INDvAUS #INDvsAUS pic.twitter.com/amhISorrli
— Ee sala cup namde (@Hanamantaray13) January 9, 2024
“>