ന്യൂഡൽഹി: സിഎൻഎൻ ന്യൂസ് 18 ഇന്ത്യൻ ഓഫ് ദി ഇയർ 2023 പുരസ്‌കാരം പ്രശ്സത സംവിധായകൻ മണിരത്‌നത്തിന്. വിനോദമേഖയിൽ നിന്നുമാണ് മണിരത്നത്തിനെ തിരഞ്ഞെടുത്തിരിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തറാണ് മമണിരത്നത്തിന് പുരസ്കാരം സമ്മാനിച്ചത്. മുൻ സോളിസിറ്റർ ജനറൽ ഹരീഷ് സാൽവെ, റിട്ടയേർഡ് സുപ്രീം കോടതി ജസ്റ്റിസ് ഇന്ദു മൽഹോത്ര, അത്‌ലറ്റിക് ഫെഡറേഷൻ വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോർജ്, സഞ്ജീവ് ഗോയങ്ക, പരിസ്ഥിതി പ്രവർത്തകൻ അഫ്രോസ് ഷാ, ജാവേദ് അക്തർ എന്നിവരാണ് ജൂറി അംഗങ്ങൾ.
2023-ാമാണ്ടിൽ വിഖ്യാതമായ കലാസൃഷ്ടികളാണ് അദ്ദേഹത്തിൽ നിന്നുമുണ്ടായത്. തമിഴ് ചരിത്രത്തെ ഉയർത്തി കാണിക്കുന്ന പൊന്നിയിൽ സെൽവൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറക്കിയിരുന്നു. ചിത്രം വൻ വിജയമായിരുന്നു. നടി ദീപിക പദുക്കോൺ, നടൻ മനോജ് ബാജ്‌പേയ്, നടൻ സണ്ണി ഡിയോൾ എന്നിവരും 2023-ലെ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടവരിലുണ്ടായിരുന്നു.