എറണാകുളം: ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠക്ക് ഒരുങ്ങുന്ന വേളയിൽ അതിന്റെ സമരതീഷ്ണമായ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പുസ്തകവുമായി കുരുക്ഷേത്രപ്രകാശൻ. അയോദ്ധ്യ വീണ്ടെടുക്കാൻ നടത്തിയ ഐതിഹാസിക ബഹുജനസമരത്തിന്റെ ചരിത്രഗാഥയാണ് പുസ്തകരൂപത്തിൽ അണിയറയിൽ ഒരുങ്ങുന്നത് .
500 വർഷങ്ങൾ നീണ്ട അയോദ്ധ്യാമഹാസമരത്തിന്റെ ചരിത്രപഥങ്ങളെ സമഗ്രമായി രേഖപ്പെടുത്തുന്ന ഈ ചരിത്രരേഖാസമാഹാരം എഡിറ്റ് ചെയ്തത് പ്രമുഖ ചരിത്രകാരൻ കാ ഭാ സുരേന്ദ്രൻ ആണ്.
സ്വാതന്ത്ര്യത്തിനുമുമ്പും സ്വാതന്ത്ര്യത്തിനുശേഷവും നടന്ന രാമജന്മഭൂമിസമരങ്ങൾ, കെ.കെ.നായർ എന്ന മലയാളിയുടെഇടപെടലുകൾ, അടൽ ബിഹാരി വാജ്പേയി, എൽ.കെ.അദ്വാനി, സ്വാമി ചിന്മയാനന്ദ എന്നിവർ നടത്തിയ പാർലമെൻറ്പ്രസംഗങ്ങളും അന്നത്തെ സഭാരേഖകളും, ഡോ.ബി.ബി.ലാൽ,വി.എസ്. നയ്പാൾ, ഡോ. എ.ആർ. ഖാൻ, ഡോ. എസ്. പി. ഗുപ്ത, ഡോ. എം.ജി.എസ് നാരായണൻ, ഡോ. കെ.കെ. മുഹമ്മദ് എന്നിവരുടെ ചരിത്രാവലോകനങ്ങൾ, സമരനായകൻ അശോക് സിംഗാൾ അവതരിപ്പിച്ച സംഘടനാറിപ്പോർട്ടുകൾ, പാലൻപുർ പ്രമേയം ഉൾപ്പെടെയുള്ള രാഷ്‌ട്രീയ പ്രമേയങ്ങൾ, രാജ്യത്തെയാകെ സമരത്തിനൊരുക്കിയെടുത്ത ലഘുലേഖകൾ, നോട്ടീസുകൾ എന്നിവയുടെ മാതൃകകൾ,പി. പരമേശ്വരൻ, കെ.രാമൻപിള്ള എന്നിവരുടെ അനുസ്മരണങ്ങൾ ഇവ ഈ പുസ്തകത്തെ സമ്പന്നമാക്കുന്നു.
2024 ജനുവരി 20 ന് പുറത്തിറങ്ങുന്ന ഈ മഹദ് ഗ്രന്ഥത്തിന്റെ മുഖവില 550രൂപയാണ്. പ്രീ പബ്ലിക്കേഷൻ എന്ന നിലയിൽ ഇത് 350രൂപക്ക് ലഭിക്കും. 400-ഓളം പേജുകളുണ്ട്. തപാലിൽ കിട്ടാൻ 400 രൂപയാണ് നൽകേണ്ടത്.

പുസ്തകം ആവശ്യമുളളവർ ഇതോടൊപ്പമുള്ള QR code സ്കാൻ ചെയ്ത് Google Pay ചെയ്ത്, പണമടച്ചതിന്റെ സ്‌ക്രീൻ ഷോട്ട് , പുസ്തകം ലഭിക്കേണ്ട വിലാസം, പിൻകോഡ് , ഫോൺ നമ്പർ എന്നിവ കുരുക്ഷേത്ര ബുക്സിന്റെ 99952 14441 എന്ന മൊബൈലിലേക്ക് വാട്സാപ് ചെയ്താൽ മതിയാകും.















