സ്വാമി വിവേകാനന്ദനും യോഗയും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സ്വാമി വിവേകാനന്ദനും യോഗയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2024, 06:40 pm IST
Facebook
Twitter
WhatsAppTelegram

യുവ മനസ്സുകളെ പ്രബുദ്ധതയുടെ പാതയിൽ സഞ്ചരിക്കുവാൻ സ്വാധീനിച്ച മഹത് വ്യക്തിത്വങ്ങളിൽ പ്രമുഖനാണ് സ്വാമി വിവേകാനന്ദൻ. സ്വാമിയുടെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജനദിനമായി ആഘോഷിക്കുന്നതും അതിനാൽ തന്നെയാണ്. ഭാരതീയ തത്വചിന്തകളെ പാശ്ചാത്യ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച സ്വാമി വിവേകാനന്ദൻ തന്റെ വീര്യമാർന്ന പ്രഭാഷണങ്ങളിലൂടെ യുവാക്കൾക്ക് വെളിച്ചവും ധൈര്യവും നൽകി. സ്വാമിയുടെ ഉജ്ജ്വലവും ആശയ സമ്പുഷ്ടവുമായ വാണികൾ ഇന്നും യുവാക്കൾക്ക് ഉത്തേജനം പകരുന്നു.

ആത്മീയ പ്രബുദ്ധതയും ആത്മസാക്ഷാത്കാരവും നേടുന്നതിനുള്ള പ്രധാനപ്പെട്ട രണ്ടു മാർഗ്ഗങ്ങൾ യോഗയും ധ്യാനവും ആണ് എന്ന് സ്വാമി വിശ്വസിച്ചിരുന്നു.  യോഗയുടെ ചരിത്രം പരിശോധിച്ചാൽ നമുക്ക് അറിയാം, സ്വാമിജിയുടെ 1893 ലെ ചിക്കഗോ പ്രസംഗത്തിൽ ആരംഭിക്കുന്നതാണ് യോഗയുടെ ആധുനിക യുഗം ( modern age). കർമയോഗ ആയിരുന്നു വിശ്വ വിജയി ആയിരുന്നു സ്വാമിയുടെ പാത.
സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച ശ്രീരാമകൃഷ്ണ മഠത്തിന്റെയും രാമകൃഷ്ണ മിഷന്റെയും മുദ്രയെ കുറിച്ച് സ്വാമി ഇത്തരത്തിൽ വിശദീകരിക്കുന്നു.

“ചിത്രത്തിലെ അലയടിക്കുന്ന ജലം കർമ്മത്തെയും, താമര ഭക്തിയെയും, ഉദയസൂര്യൻ ജ്ഞാനത്തെയും, സൂചിപ്പിക്കുന്നു. ചുറ്റിനിൽക്കുന്ന സർപ്പം യോഗത്തെയും, ഉണർന്ന കുണ്ടലിനി ശക്തിയെയും സൂചിപ്പിക്കുമ്പോൾ, അരയന്നം പരമാത്മാവിനെയും കുറിക്കുന്നു. അതിനാൽ കർമ്മത്തിന്റെയും ജ്ഞാനത്തിന്റെയും ഭക്തിയുടെയും യോഗത്തിന്റെയും ഏകോപനത്തിലൂടെ പരമാത്മദർശനം ലഭിക്കുന്നുവെന്നാണ് ചിത്രം നൽകുന്ന ആശയം..”

സ്വാമി വിവേകാനന്ദനാൽ രൂപകൽപ്പന ചെയ്യപ്പെട്ട ഈ മുദ്രയിൽ യോഗ തത്വത്തിന്റെ പ്രതിഫലനമാണ് ദൃശ്യമാകുന്നത്. സ്വാമി വിവേകാനന്ദൻ യോഗയെ വീക്ഷിച്ചത് മനസ്സിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും സമന്വയത്തെ ഉൾക്കൊള്ളുന്ന ഒരു സമഗ്രമായ അച്ചടക്കമായാണ്. ഈ മൂന്നും യോജിക്കുമ്പോൾ മാത്രമേ യഥാർത്ഥക്ഷേമം കൈവരിക്കുവാൻ കഴിയൂ എന്ന് സ്വാമിജി അഭിപ്രായപ്പെട്ടിരുന്നു. ആത്മീയ വളർച്ചയുടെ അടിസ്ഥാനവും ആത്മസാക്ഷാത്കാരത്തിലേക്കുള്ള പാതയായും യോഗയെ അദ്ദേഹം അംഗീകരിച്ചു.. മാത്രമല്ല ഏകാഗ്രമായ മാനസിക അവസ്ഥയ്‌ക്ക് യോഗാഭ്യാസത്തിലൂടെ സാധ്യമാവും എന്നും ശരീരത്തിന് ആരോഗ്യവും പ്രതിരോധശേഷിയും കൈവരുമെന്നും അദ്ദേഹം ഉദ്ഘോഷിച്ചിരുന്നു..

യോഗ കേവലം ഒരു ശാരീരിക വ്യായാമം അല്ലെന്നും ആരോഗ്യവും ക്ഷേമവും കൈവരിക്കുന്നതിനുള്ള സമഗ്രമായ ശാസ്ത്രമാണെന്നും മാനസിക അച്ചടക്കവും ആത്മീയ വളർച്ചയും യോഗയിലൂടെ നേടാമെന്നും സ്വാമിജി പഠിപ്പിച്ചു. മനസ്സ്, ശരീരം, ആത്മാവ് എന്നിവയിലേക്കുള്ള ഒരു ആശയവിനിമയമായി യോഗയെ സ്വീകരിക്കണം എന്നും സ്വാമിജി ഉപദേശിച്ചു, ധ്യാനത്തിന് വിവേകാനന്ദ സ്വാമിയുടെ ജീവിതത്തിൽ വലിയ പങ്ക് ആണ്, ഉള്ളത് കുട്ടിക്കാലം മുതലേ ധ്യാനം അദ്ദേഹം പരിശീലിച്ചിരുന്നു, ചിക്കാഗോയിലേക്ക് തിരിക്കും മുൻപ് കന്യാകുമാരിയിലെ പാറയിൽ ഇരുന്നുള്ള ധ്യാനം പ്രശസ്തമാണല്ലോ.? വിവേകാനന്ദൻ ധ്യാനത്തെ നിർവഹിച്ചത് എല്ലാ ചിന്തകളെയും മനസ്സിലേക്ക് സ്വയം വിലയിരുത്തുന്ന പ്രക്രിയ ആയിട്ടാണ്.

രാജയോഗ കർമ്മയോഗ ഭക്തിയോഗ ജ്ഞാന യോഗ എന്നീ നാല് യോഗീഭാവങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. സ്വാമികളുടെ യോഗ ധ്യാന ഉപദേശങ്ങൾ അദ്ദേഹത്തിന്റെ മരണശേഷവും സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നു, ഭാരതത്തിൽ മാത്രമല്ല പാശ്ചാത്യ രാജ്യങ്ങളിൽ പോലും അദ്ദേഹത്തിന് സ്വീകാര്യത ലഭിച്ചത് അദ്ദേഹത്തിന്റെ ധ്യാന സിദ്ധിയിലൂടെയാണ്.

ഡോക്ടർ അക്ഷയ് എം വിജയ്
ഫോൺ: 8891399119
ആയുർവേദ ഡോക്ടർ, യോഗ അധ്യാപകൻ, എഴുത്തുകാരൻ, എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ലേഖകൻ യോഗാസന സ്പോർട്സ് അസോസിയേഷന്റെ തൃശൂർ ജില്ല ജോയിന്റ് സെക്രട്ടറിയാണ്.

യോഗയെക്കുറിച്ചും മറ്റുള്ള വിഷയങ്ങളെക്കുറിച്ചും ഡോക്ടർ അക്ഷയ് എം വിജയ് ജനം ടിവി വെബ്സൈറ്റിൽ എഴുതിയിരിക്കുന്ന ലേഖനങ്ങൾ വായിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/dr-akshay-m-vijay/

Tags: Swami VivekanandaDr Akshay M VijayNational Youth Day
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies