പത്തനംതിട്ട: ശതാഭിഷിക്തനാകുന്ന ഗാനഗന്ധർവന് ഇന്ന് ശബരിമലയിൽ പ്രത്യേക വഴിപാടുകളും നെയ്യഭിഷേകവും നടത്തും. ഗണപതിഹോമവും സഹസ്രനാമാർച്ചനയും ശനിദോഷനിവാരണത്തിനായി നീരാഞ്ജനവും നടത്തും .യേശുദാസിനായി നെയ്യഭിഷേകവും നടത്തുന്നുണ്ട്. ഇന്നാണ് അദ്ദേഹത്തിന്റെ ജന്മനക്ഷത്രമായ ഉത്രാടം നാൾ.
ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ ജി ബിജുവിന്റെ ചുമതലയിലാണ് വഴിപാടുകൾ നടത്തുക. വഴിപാടുകളുടെ പ്രസാദം അമേരിക്കയിൽ താസമസിക്കുന്ന യേശുദാസിന് എത്തിച്ചുകൊടുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.
യുഎസിലെ വസതിയിലായിരുന്നു യേശുദാസ് 84-ാം ജന്മദിനം ആഘോഷിച്ചത്. ഇഷ്ടദേവതയായ മൂകാംബിക ദേവിക്ക് ജന്മദിനത്തോടനുബന്ധിച്ച് പ്രത്യേക പൂജകൾ നടന്നു. കൂടാതെ ഫോർട്ട് കൊച്ചിയിലെ ജന്മഗൃഹമായ ദ ഹൗസ് ഓഫ് യേശുദാസിൽ ആഘോഷം സംഘടിപ്പിച്ചിരുന്നു.















