വിജയവാഡ: അംഗത്വമെടുത്ത് എട്ടുദിവസങ്ങൾക്കം വൈ.എസ്.ആർ കോൺഗ്രസിൽ നിന്ന് രാജിവച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു ജനസേന പാർട്ടിയിൽ ചേക്കേറി. പവൻ കല്യാണിനൊപ്പമുള്ള ചിത്രവും കൂടെയൊരു കുറിപ്പും താരം എക്സിൽ പങ്കുവച്ചിട്ടുണ്ട്.
തന്റെ കാഴ്ചപ്പാടുകളുമായി ഒത്തുപോകുന്ന പ്രത്യയശാസ്ത്രമാണ് പവൻ കല്യാണിൻറേതെന്ന് റായുഡു പറഞ്ഞു. വൈ.എസ്.ആറിൽ വന്നതിന് ശേഷം ഞാൻ നിരവധി സാമൂഹ പ്രവർത്തനങ്ങൾ നടത്തുകയും പലരെ കാണുകയും അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും അത് പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തു. നാടിന് നന്മ ചെയ്യാനും ആന്ധ്രയിലെ ജനങ്ങളെ സേവിക്കാനുമുള്ള എന്റെ സ്വപ്നം വൈ.എസ്.ആർ. കോൺഗ്രസിനൊപ്പം നിന്നാൽ സഫലമാകില്ലെന്ന് ചിന്തിക്കുന്നു.
എന്റെയും അവരുടെയും പ്രത്യയശാസ്ത്രവും കാഴ്ചപാടുകളും വ്യത്യസ്തമാണ്. രാഷ്‌ട്രീയത്തിൽ നിന്ന് പിന്മാറാൻ നിന്നപ്പോഴാണ് എന്റെ കുടുംബവും സൃഹുത്തുക്കളും പവൻ അണ്ണ കാണാൻ പറഞ്ഞത്. ഇതിന് ശേഷം തീരുമാനം എടുക്കാനും പറഞ്ഞു. തന്റെ കാഴ്ചപ്പാടുകളുമായി ഒത്തുപോകുന്ന പ്രത്യയശാസ്ത്രവും കാഴ്ചപാടുകളുമാണ് പവൻ അണ്ണന്റേത്.ഞാൻ എപ്പോഴും ആന്ധ്രയിലെ ജനങ്ങൾക്കൊപ്പം കാണുമെന്നും റായുഡു പ്രസ്താവനയിൽ പറഞ്ഞു.
— ATR (@RayuduAmbati) January 10, 2024
“>