തിരുവനന്തപുരം : വീരാരാധനയിൽ പെട്ടു കിടക്കുന്ന മണ്ടൻ സമൂഹമാണ് നമ്മുടേതെന്ന് എഴുത്തുകാരൻ സക്കറിയ. എം ടി യുടെ വിമർശനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .
ഇത് കേരളത്തിൽ മാത്രമല്ല. കഴിഞ്ഞ ഇരുപത് ഇരുപത്തഞ്ച് കൊല്ലമായി ലോകമൊട്ടാകെയും അതിനും മുമ്പ് സ്റ്റാലിനും ഹിറ്റ്‍ലറും തൊട്ട് നടന്നിട്ടുള്ള കാര്യമാണിത്. കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏതൊരു പൗരനും ആരെയും എന്തിനെയും വിമർശിക്കാനുള്ള അധികാരമുണ്ട്. അതിവിടെയുള്ള ആരും ചെയ്യുന്നില്ല. അവർ പാർട്ടികളെക്കുറിച്ചുള്ള വീരാരാധനകളിലും , ജാതി, മതം എന്നിവയെക്കുറിച്ചുള്ള വീരാരാധനകളിലും പെട്ടുകിടക്കുന്ന മണ്ടന്‍ സമൂഹമാണ് . അതിന്റെ പ്രശ്നമാണിത്.’ സക്കറിയ പറഞ്ഞു.
വീരാരാധനയിലൂടെയും വ്യക്തിപൂജയിലൂടെയുമാണ് ഹിറ്റ്‍ലർമാർ ഉണ്ടായത്. എംടി പറഞ്ഞതിനെ വ്യാഖാനിക്കാനില്ല . എന്നാൽ ഗൗരവതരമായ കാര്യമാണിത് . എംടി പറഞ്ഞത് ഏറ്റവും നന്നായി എന്നാണ് എന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.















