തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്റെ സംഘടന തിരഞ്ഞെടുപ്പിൽ വിജയിക്കാനായി വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. സിആർ കാർഡ് എന്ന ആപ്പ് നിർമ്മിച്ചവരിൽ ഒരാളാണ് പിടിയിലായത്. മുഖ്യപത്രി ജയ്‌സന്റെ സഹായിയായ കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദിനെയാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. സിആർ കാർഡ് എന്ന ആപ്പ് വഴിയായിരുന്നു വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണം.
വ്യാജ തിരിച്ചറിയൽ കാർഡ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. കേസ് ക്രൈംബ്രാഞ്ച് ഉടൻ തന്നെ ഏറ്റെടുക്കുമെന്നാണ് സൂചന. കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും സംസ്ഥാനമൊട്ടാകെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചിട്ടുണ്ടെന്നും പോലീസ് എഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ ഒരുങ്ങുന്നത്.















