ശ്രീനഗർ: കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. പിന്നാലെ വാഹനത്തിലുണ്ടായിരുന്ന സൈനികർ പ്രത്യാക്രമണം നടത്തി. ആക്രമണത്തിൽ ആളപായമില്ല. മലമുകളിൽ നിന്ന് ഭീകരർ രണ്ട് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥന്റെ വാഹനത്തിന് തകരാർ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
മേഖലയിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ് ഇത്. രജൗരിയിൽ നടന്ന ആക്രമണത്തിൽ നാല് സൈനികർ വീരമൃത്യു വരിക്കുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.