ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പോരാട്ടത്തിന്റെ ഓർമ്മകൾ ഓർത്തെടുത്ത് മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനി. രാമക്ഷേത്രം ഉയരണമെന്നായിരുന്നു വിധി നിർണ്ണയം, താൻ ഒരു സാരഥി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു രാഷ്‌ട്ര ധർമ്മ മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
ക്ഷേത്ര പുനരുദ്ധാരണം നടത്താനായി ഭഗവാൻ തിരഞ്ഞെടുത്തത വ്യക്തിയാണ് നരേന്ദ്രമോദി. പ്രധാനമന്ത്രി മോദി ഇന്ത്യയിലെ എല്ലാ പൗരന്മാരെയും പ്രതിനിധീകരിക്കുന്നുണ്ട്. തന്റെ രാഷ്‌ട്രീയ ജീവിതത്തിലെ ഏറ്റവും നിർണായക സംഭവമാണ് രഥയാത്ര. തനിക്ക് ഇന്ത്യയെയും തന്നെയും കണ്ടെത്താനുള്ള അവസരമായിരുന്നു അത്.















