ന്യൂഡൽഹി : രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടക്കുന്ന ജനുവരി 22 ന് സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സർക്കാർ . രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ഉത്തർപ്രദേശ് സർക്കാർ മദ്യവിൽപ്പന നിരോധിച്ചതിന് പിന്നാലെയാണ് നടപടി.
വരും ദിവസങ്ങളിൽ കൂടുതൽ വിനോദസഞ്ചാരികളെ ഉൾക്കൊള്ളുന്നതിനായി നഗരത്തെ നവീകരിക്കാൻ നിരവധി അടിസ്ഥാന സൗകര്യ പദ്ധതികൾ അയോദ്ധ്യയിൽ ഏർപ്പെടുത്തുന്നുണ്ട്.
ഉത്തർപ്രദേശിൽ കെട്ടിടങ്ങൾ അലങ്കരിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട് . കൂടാതെ പടക്കം പൊട്ടിക്കുന്നതിനുള്ള ക്രമീകരണം ചെയ്യാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, ജനുവരി 22 ന് നടന്ന വിഗ്രഹപ്രതിഷ്ഠയ്‌ക്കിടെ രാംലല്ലയ്‌ക്ക് അർപ്പിക്കാൻ ഉത്തരാഖണ്ഡിലെ പുണ്യനദികളിൽ നിന്നുള്ള വെള്ളവുമായി ജുന അഖാരയിലെ ഒരു കൂട്ടം നാഗ ദർശകർ അയോദ്ധ്യയിലേക്ക് പുറപ്പെട്ടു.
ഗംഗ (ഗംഗോത്രി), യമുന (യമുനോത്രി), അളകനന്ദ, മന്ദാകിനി, സരയൂ, ഭാഗീരഥി, രാം ഗംഗ, കാളി എന്നിവയുൾപ്പെടെ ഉത്തരാഖണ്ഡിൽ ഉത്ഭവിക്കുന്ന പുണ്യനദികളിലെ ജലമാണ് സന്യാസിമാർ ശേഖരിച്ചിരിക്കുന്നതെന്ന് അഖില ഭാരതീയ അഖാര പരിഷത്ത് ദേശീയ ജനറൽ സെക്രട്ടറി മഹന്ത് ഹരി ഗിരി പറഞ്ഞു.