ന്യൂഡൽഹി: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. കോസ്റ്റ്ഗാർഡിന്റെ ഐസിജിഎസ് ആര്യമാൻ, സി404, സി144 എന്നി മൂന്ന് കപ്പലുകളുടെയും 01ഐസിജി ധ്രുവ് ഹെലികോപ്പറ്ററിന്റെയും സഹായത്തോടെയാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. പൊന്നാനിയിൽ നിന്ന് 22 നോട്ടിക്കൽ മൈൽ അകലെയായിരുന്നു മത്സത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്. ഇന്ത്യൻ ഫിഷിംഗ് ബോട്ടായ സഞ്ജുവിലുണ്ടായിരുന്ന 12 പേരെയാണ് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തിയതെന്ന് കോസ്റ്റ് ഗാർഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
India Coast Guard saved a distressed IFB Sanju with 12 fishermen in Arabian Sea, 22 miles West of Ponnani, Kerala. 03 ICG ships (ICGS Aryaman, C-404 and C-144) & 01 ICG Dhruv helicopter were engaged in 12 hours long operation to control flooding and salvage boat: Indian Coast… pic.twitter.com/PXOQk7V086
— ANI (@ANI) January 12, 2024
“>
ഐസിജിഎസ് ആര്യമാനിലെ ഉദ്യോഗസ്ഥർ ബോട്ടിനകത്തേക്ക് കയറിയ വെള്ളം പമ്പ് ചെയ്ത് കളഞ്ഞ് മുങ്ങിക്കൊണ്ടിരിക്കുന്ന ബോട്ട് പ്രവർത്തനക്ഷമമാക്കി. ബോട്ടിലുണ്ടായിരുന്ന ജീവനക്കാർക്ക് പ്രാഥമിക ചികിത്സയും ഭക്ഷണവും നൽകി. മത്സ്യത്തൊഴിലാളികളെയും ഐഎഫ്ബി സഞ്ജവിനെയും സുരക്ഷിതമായി മുനമ്പം ഹാർബറിലെത്തിച്ചെന്നും രക്ഷാപ്രവർത്തനം പൂർത്തിയാക്കി അഴീക്കോട് ഫിഷറീസ് അസിസ്റ്റന്റിന് ബോട്ട് കൈമാറിയതായും കോസ്റ്റ് ഗാർഡ് അറിയിച്ചു.















