എറണാകുളം: അയോദ്ധ്യയിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി നടി അനുശ്രീ. ആർഎസ്എസ് പ്രാന്ത പ്രചാരക് എസ്. സുദർശനിൽ നിന്നുമാണ് അനുശ്രീ അക്ഷതം ഏറ്റുവാങ്ങിയത്. കൊച്ചി മഹാനഗർ സംഘചാലക് അഡ്വ. വിജയകുമാർ, സംവിധായകൻ മുരളീകൃഷ്ണ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള വ്യക്തികൾക്ക് അക്ഷതം കൈമാറിയിട്ടുണ്ട്. കലാ- സാംസ്‌കാരിക രാഷ്‌ട്രീയ മേഖലകളിൽ നിന്നുള്ള നിരവധി പേരാണ് ഇതിനോടകം അക്ഷതം ഏറ്റുവാങ്ങിയത്. ജനുവരി ഒന്നിന് നടക്കുന്ന മഹാസമ്പർക്കത്തിൽ സംസ്ഥാനത്താകെ അണിചേരുന്നത് ആയിരക്കണക്കിന് ആളുകളാണ്.
36,000 ബാച്ചുകളായി അമ്പത് ലക്ഷം വീടുകളിലേക്ക് അയോദ്ധ്യയിൽ നിന്ന് പൂജിച്ച് കൊണ്ടുവന്ന അക്ഷതമെത്തിക്കുകയാണ് ദൗത്യം. ആത്മീയാചാര്യന്മാർ, പൊതുപ്രവർത്തകർ, ചലച്ചിത്രതാരങ്ങൾ, സാംസ്‌കാരിക നായകർ തുടങ്ങി വീട്ടമ്മമാരും സാധാരണക്കാരും ഭക്തിപുരസരമാണ് അക്ഷതം ഏറ്റുവാങ്ങുന്നത്.















