പത്തനംതിട്ട: ബിവറേജിൽ നിന്ന് ജീവനക്കാരൻ 81.6 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പോലീസ്. പ്രതിയായ ക്ലർക്ക് അരവിന്ദ് പണം തട്ടിയത് ഓൺലൈൻ റമ്മി കളിക്കാനാണെന്ന് പോലീസിന്റെ കണ്ടെത്തൽ. ഇതിനെ തുടർന്ന് അരവിന്ദിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചു.
ഓൺലൈൻ റമ്മി കളിക്കായി അരവിന്ദ് ചിലവഴിച്ച പണം യശ്വന്ത്പൂര്‍ സ്വദേശികളായ രണ്ട് പേരുടെ അക്കൗണ്ടുകളിലേക്കാണ് പോയിരിക്കുന്നത്. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കൂടലിലെ ബിവറേജിൽ നിന്നും 81 ലക്ഷം രൂപ അരവിന്ദ് തട്ടിയെടുത്തെന്ന് പോലീസിന് പരാതി ലഭിക്കുന്നത്.
ചില്ലറ വില്പനശാല മാനേജരുടെ പരാതിയിൽ അരവിന്ദനെ പ്രതിയാക്കി കൂടൽ പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ വർഷം ജൂൺ മുതൽ ആറ് മാസം കൊണ്ടാണ് ഇയാൾ ഇത്രയും വലിയ തട്ടിപ്പ് നടത്തിയത്.















