പത്തനംതിട്ട: 112- മത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ പ്രോഗ്രാം നോട്ടീസിന്റെ പ്രകാശനം പ്രസിഡന്റ് പി.എസ് നായർ മുതിർന്ന അംഗം ടി ആർ ഗോപാലകൃഷ്ണൻ നായർക്കു നൽകി നിർവഹിച്ചു.
യോഗത്തിൽ സെക്രട്ടറി എ. ആർ വിക്രമൻ പിള്ള, ജോയിന്റ് സെക്രട്ടറി അനിരാജ് ഐക്കര, എം അയ്യപ്പൻ കുട്ടി, ശ്രീജിത്ത് അയിരൂർ, രത്‌നമ്മ വി പിള്ള, വിലാസിനി രാമചന്ദ്രൻ, രമ മോഹൻ, രാധ എസ് നായർ, സി ജി പ്രദീപ് കുമാർ, വി ആർ മോഹനൻ നായർ, സത്യൻ നായർ, ജി രമേശ്, ശിവൻകുട്ടി നായർ, ചന്ദ്രൻ പിള്ള ഓതറ, ജയചന്ദ്രൻ നായർ,ഗിരിജ കുമാരി, പദ്മിനി ആർ നായർ, ടി വി ഗോപകുമാർ, മനേഷ് എസ് നായർ എന്നിവർ പങ്കെടുത്തു
ഫെബ്രുവരി 4 മുതൽ 11 വരെയാണ് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് നടക്കുന്നത്. ചിന്മയ മിഷൻ ഗ്ലോബൽ തലവൻ സ്വാമി സ്വരൂപാനന്ദ മഹാരാജ് പരിഷത്ത് ഉദ്ഘാടനം ചെയ്യും. ഭാരതത്തിലെ സന്യാസി ശ്രേഷ്ഠർ, മത പണ്ഡിതർ, പ്രഗ്ത്ഭ വാഗ്മികൾ, കേന്ദ്ര സംസ്ഥാന മന്ത്രിമാർ, ഗവർണർമാർ തുടങ്ങിയവർ വിവിധ ദിവസങ്ങളിലായി ഹിന്ദുമത പരിഷത്തിൽ പങ്കെടുക്കും.















