സ്ത്രീ ശാക്തീകരിക്കപ്പെട്ടാൽ വീടും നാടും രാജ്യവും ശാക്തീകരിക്കപ്പെടുമെന്ന് കഴിഞ്ഞൊരു ദശകമായി രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്. വനിതകളുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ നിരന്തരം പരിശ്രമിക്കുന്നു. നിരവധി പദ്ധതികളാണ് വനിതകൾക്കായി അവതരിപ്പിച്ച്, വിജയകരമായി മുന്നോട്ട് പോകുന്നത്. അവയിൽ ചിലത് ഇതാ..
1) പ്രധാനമന്ത്രി ഉജ്വല യോജന
ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ള അഞ്ച് കോടി കുടുംബങ്ങൾക്ക് സൗജന്യ എൽപിജി കണക്ഷൻ നൽകുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്വല യോജന. 2016-ലാണ് പദ്ധതി ആരംഭിച്ചത്. pmujjwalayojana.com എന്ന വെബ്സൈറ്റ് വഴി പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. തൊട്ടടുത്തുള്ള എൽപിജി വിതരണ ഏജൻസിയിൽ നിന്നും അപേക്ഷ ഫോം പൂരിപ്പിച്ച് നൽകിയും അപേക്ഷിക്കാവുന്നതാണ്. 18 വയസ് പൂർത്തിയായ സ്ത്രീകൾക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകയുടെ കുടുംബാംഗങ്ങളുടെ പേരിൽ പാചകവാതക കണക്ഷൻ ഉണ്ടാകാൻ പാടില്ലെന്നതാണ് വ്യവസ്ഥ.
2) സുകന്യ സമൃദ്ധി യോജന
10 വയസിന് താഴെയുള്ള പെൺകുട്ടികളുടെ സുരക്ഷിതമായ ഭാവിക്കായി സുകന്യ സമൃദ്ധി യോജനയിൽ ചേരാവുന്നതാണ്. 2015-ലാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി ആരംഭിച്ചത്. പെൺകുട്ടികളുടെ പേരിൽ അവരുടെ രക്ഷിതാക്കൾക്കാണ് അക്കൗണ്ട് തുറക്കാൻ കഴിയുന്നത്. ഒരു പെൺകുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് മാത്രമേ അനുവദിക്കുകയുള്ളു. ഒരു രക്ഷിതാവിന് അവരുടെ രണ്ട് പെൺകുട്ടികൾക്ക് മാത്രമാകും അക്കൗണ്ട് തുടങ്ങാൻ കഴിയുക. ജനിച്ചയുടൻ തന്നെ ഇതിൽ അംഗമാകാകുന്നതാണ്. 15 വർഷമാണ് നിക്ഷേപ കാലാവധി.
3) പ്രധാനമന്ത്രി മാതൃ വന്ദന യോജന
2019-ൽ ആരംഭിച്ചത പദ്ധതിയാണിത്. ഗർഭകാലത്തുള്ള വേതന നഷ്ടം പരിഹരിക്കാനും ആരോഗ്യം ഉറപ്പാക്കാനും ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി മാതൃ വന്ദന യോജന. ജനിക്കുന്ന കുട്ടി പെൺകുഞ്ഞാണെങ്കിൽ അമ്മമാർക്ക് 5,000 രൂപയുടെ ധനസഹായം ലഭിക്കും. രണ്ടാമത്തെ പ്രസവത്തിലും ജനിക്കുന്നത് പെൺകുഞ്ഞാണെങ്കിലും തുക ലഭിക്കും. മൂന്ന് ഗഡുക്കളായാണ് തുക ലഭിക്കുക.
4) വനിതാ സംരംഭകത്വ ഫണ്ട് പദ്ധതി
2020-ലാണ് ഈ പദ്ധതി ആരംഭിക്കുന്നത്. ഒരു സ്ഥാപനം തുടങ്ങാൻ ആഗ്രഹിക്കുന്ന എന്നാൽ ആവശ്യമായ മൂലധനം ഇല്ലാത്ത വനിതാ സംരംഭകർക്ക് വനിതാ സംരംഭകത്വ ഫണ്ട് സ്കീം സഹായകമാകും.















