ന്യൂഡൽഹി : അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് നടൻ രാം ചരണിന് ക്ഷണം . ഹൈദരാബാദിലെ വീട്ടിൽ എത്തിയാണ് ആർഎസ്എസിലെ സുനിൽ അംബേക്കർ രാം ചരണിനെയും , ഭാര്യ ഉപാസന കൊനിഡേലയെയും ക്ഷണിച്ചത് . അയോദ്ധ്യയിൽ പൂജിച്ച അക്ഷതവും രാം ചരണിന് സമ്മാനിച്ചു. ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള നിരവധി സെലിബ്രിറ്റികൾക്ക് ചടങ്ങിലേക്ക് ക്ഷണക്കത്തുകൾ അയച്ചിട്ടുണ്ട്. രജനികാന്ത്, രൺബീർ കപൂർ, ആലിയ ഭട്ട്, ആയുഷ്മാൻ ഖുറാന, രൺദീപ് ഹൂഡ, അജയ് ദേവ്ഗൺ, കങ്കണ റണാവത്ത്, ധനുഷ്, ജാക്കി ഷ്റോഫ്, ടൈഗർ ഷ്റോഫ് തുടങ്ങിയ അഭിനേതാക്കളെയാണ് ക്ഷണിച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ പൂജിച്ച അക്ഷതവും അവർക്ക് സമ്മാനിച്ചു.
ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന രാമക്ഷേത്രത്തിന്റെ ‘പ്രാണപ്രതിഷ്ഠ’യിൽ ഒരു ലക്ഷത്തിലധികം ഭക്തരെ പ്രതീക്ഷിക്കുന്നുണ്ട്.















