ജനുവരി 12നാണ് ഹനുമാൻ എന്ന ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. തേജ സജ്ജ നായകനായ ചിത്രം ആദ്യ ദിനം 10 കോടിയോളം രൂപയാണ് നേടിയത്. ചിത്രം വിജയമായതിന് പിന്നാലെ ‘ഹനുമാൻ’ സിനിമയുടെ നിർമ്മാതാക്കൾ 14 ലക്ഷം രൂപ രാം മന്ദിർ ട്രസ്റ്റിന് സംഭാവന ചെയ്തതായി സംവിധായകൻ പ്രശാന്ത് വർമ പറഞ്ഞു.
തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ചിരഞ്ജീവിയാണ് സംഭാവന പ്രഖ്യാപിച്ചതെങ്കിലും വിൽക്കുന്ന ഓരോ സിനിമാ ടിക്കറ്റിനും 5 രൂപ സംഭാവന നൽകുമെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കിയിരുന്നു . ‘ഹനുമാൻ’ സിനിമയുടെ നിർമ്മാതാവ് മതവിശ്വാസിയാണെന്ന് സംവിധായകൻ പ്രശാന്ത് വർമ പറഞ്ഞു.
‘ നിങ്ങൾക്കറിയാവുന്നതുപോലെ, ഞങ്ങൾ തെലുങ്ക് ജനത ദൈവത്തോട് വളരെ ഭക്തരാണ്. ഇത്തരമൊരു സാഹചര്യത്തിൽ നമ്മൾ ചോദിച്ചത് കിട്ടുമെന്ന് കരുതി എന്തെങ്കിലും നേടിയെടുക്കാൻ മുന്നോട്ട് പോകണം. തുടർന്നാണ് വിൽക്കുന്ന ഓരോ ടിക്കറ്റിനും 5 രൂപ സംഭാവന നൽകാമെന്ന് വാഗ്ദാനം ചെയ്തത് . സിനിമ ഹിറ്റാകുമോ ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെയാണ് ഇക്കാര്യം തീരുമാനിച്ചത് . ചിരഞ്ജീവി സാർ വേദിയിൽ വെച്ചാണ് ഇക്കാര്യം അറിയിച്ചത്. അതിനാൽ, ആദ്യ ദിവസത്തെ കളക്ഷനിൽ നിന്ന് 14 ലക്ഷം രൂപ നിർമ്മാതാക്കൾ രാം മന്ദിർ ട്രസ്റ്റിന് സംഭാവന ചെയ്തിട്ടുണ്ട്. ചിത്രത്തിന് ലഭിക്കുന്ന പ്രതികരണം കാണുമ്പോൾ നമുക്കും രാമക്ഷേത്രത്തിനായി കോടിക്കണക്കിന് രൂപ സംഭാവന ചെയ്യാൻ കഴിയുമെന്ന് തോന്നുന്നു എന്നതാണ് സന്തോഷകരമായ കാര്യം.‘ – പ്രശാന്ത് വർമ പറഞ്ഞു.















