ലക്നൗ: ജനുവരി 22-ന് നടക്കാനിരിക്കുന്ന അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി സ്വച്ഛ തീർത്ഥ് ക്യാമ്പെയ്ൻ ആരംഭിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോദ്ധ്യയിലെ ലതാ മങ്കേഷ്കർ ചൗക്ക് ശുചിയാക്കി കൊണ്ടാണ് യോഗി ആദിത്യനാഥ് ക്യാമ്പെയ്ന് തുടക്കം കുറിച്ചത്.
അയോദ്ധ്യയെ എറ്റവും ശുചിത്വമുള്ള നഗരമാക്കി മാറ്റണം. രാജ്യത്തെ എല്ലാ തീർത്ഥാടന കേന്ദ്രങ്ങളും വൃത്തിയാക്കണം. 500 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ശ്രീരാമൻ അയോദ്ധ്യയിലേക്കെത്തുന്നത്. എല്ലാ ഗ്രാമ നഗരങ്ങളിലും, തീർത്ഥാടന കേന്ദ്രങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ശുചിത്വ ക്യാമ്പെയ്ൻ നടത്തണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, സംസ്ഥാന മന്ത്രിമാരായ സൂര്യ പ്രതാപ്, ദയാശങ്കർ സിംഗ് എന്നിവരും ശുചിത്വ ക്യാമ്പെയ്നിൽ പങ്കെടുത്തു.















