ലക്നൗ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി രാമജന്മഭൂമി തീർത്ഥ ക്ഷേത്ര സെക്രട്ടറി ചമ്പത് റായിക്ക് സമ്മാനങ്ങൾ നൽകി വിശ്വാസികൾ. മിഥിലയിൽ നിന്നെത്തിയ വിശ്വാസികളാണ് അദ്ദേഹത്തിന് സമ്മാനങ്ങൾ കൈമാറിയത്. ശ്രീരാമന് സമർപ്പിക്കുന്നതിനായി വിലപ്പിടിപ്പുള്ള അനേകം സമ്മാനങ്ങളാണ് വിശ്വാസികൾ അയോദ്ധ്യയിലെത്തിച്ചത്.
പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായി ജനുവരി 14 മുതൽ 22 വരെ അയോദ്ധ്യയിൽ അമൃത് മഹോത്സവമായി ആഘോഷിക്കും. പ്രാണപ്രതിഷ്ഠയുടെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് അയോദ്ധ്യയിൽ ഒരുക്കിയിരിക്കുന്നത്. ജനുവരി 16 മുതൽ തന്നെ ചടങ്ങുകൾ ആരംഭിക്കും.
അയോദ്ധ്യയിലെത്തുന്ന വിനോദസഞ്ചാരികൾക്കായി 100 ഇലക്ട്രിക് ബസുകൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. നാളെ മുതൽ ബസുകളുടെ സർവീസ് ആരംഭിക്കും. പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനെത്തുന്ന വിശ്വാസികൾക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കും യാത്രാക്ലേശം ഉണ്ടാകാതിരിക്കാൻ ഇലക്ട്രിക് ബസുകൾ സഹായിക്കും.