മുൻ മോഡൽ ദിവ്യ പഹൂജയുടെ മരണം പോയിന്റ് ബ്ലങ്കിൽ നിന്നുള്ള വെടിയേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തലതുളച്ച ബുള്ളറ്റ് തലയോട്ടിയിൽ നിന്ന് കണ്ടെത്തി. ഹരിയാനയിലെ അഗ്രോഹ മെഡിക്കൽ കോളേജിൽ ഡോക്ടർ മോഹൻ സിംഗിന്റെ നേതൃത്വത്തിൽ നാലു ഡോക്ടർമാർ ചേർന്നാണ് പോസ്റ്റുമോർട്ടം പൂർത്തിയാക്കിയത്.
ഇതിന് ശേഷം യുവതിയുടെ കുടുംബത്തിന് മൃതദേഹം കൈമാറി.ഗുരുഗ്രാമിലാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്. ജനുവരി 2നാണ് 27കാരിയായ ദിവ്യ ഗുരുഗ്രാമിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. 56കാരനായ അഭിജീത്ത് സിംഗാണ് കൊലപാതകി. 11 ദിവസങ്ങൾക്ക് ശേഷം പ്രദേശത്തെ ഒരു കനാലിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
യുവതി തന്നെ നഗ്ന വീഡിയോകളും ചിത്രങ്ങളും കാട്ടി ഭീഷണിപ്പെടുത്തിയിരുന്നതായി അഭിജീത്ത് സിംഗ് പറഞ്ഞു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇതുവരെ അഞ്ചുപേരെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദിവ്യ പങ്കാളിയായ ഗ്യാങ്സ്റ്ററിന്റെ കൊലപാതക കേസിൽ ഏഴുവർഷമായി ജയിലിലായിരുന്നു. മുംബൈ ഹൈക്കോടതി കഴിഞ്ഞ ജൂണിലാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്.