അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് ദിവസങ്ങൾ ശേഷിക്കേ ആദരവുമായി അമേരിക്കയിലെ ഹിന്ദുസമൂഹം. 21 സിറ്റികളിൽ കാർ റാലി സംഘടിപ്പിച്ച ശേഷം വാഷിംഗ്ടൺ ഡിസിയിൽ ഒത്തുകൂടിയാണ് വ്യത്യസ്തമായൊരു ആദരവ് പ്രകടിപ്പിച്ചത്. ടെസ്ല കാർ ഉടമകളായ 200 ലധികം രാമഭക്തർ ഫ്രെഡെറിക്ക് സിറ്റിയിലെ ശ്രീഭക്ത ആഞ്ജനേയ ക്ഷേത്രത്തിന് മുന്നിൽ ഒത്തുകൂടിയാണ് ശനിയാഴ്ച രാത്രി ടെസ്ല സംഗീത നിശ സംഘടിപ്പിച്ചത്.
പ്രശസ്തമായ ഭജൻ സ്പീക്കറിൽ പ്ലേ ചെയ്ത ശേഷം കാറിന്റെ ഹെഡ് ലൈറ്റുകളും മറ്റ് ലൈറ്റുകളും ഭജനനുസരിച്ച് തെളിച്ചാണ് അവർ ആദരവ് പ്രകടമാക്കിയത്. വിശ്വഹിന്ദു പരിഷ്ത്തിന്റെ അമേരിക്കൻ വിഭാഗമാണ് വ്യത്യസ്തമയൊരു പരിപാടി സംഘടിപ്പിച്ചത്. 200ലേറെ ഭക്തരാണ് പരിപാടിയിൽ രജിസ്റ്റർ ചെയ്തത്. ഇതിന്റെ ഡ്രോൺ വീഡിയോ സംഘാടകർ പുറത്തുവിട്ടിട്ടുണ്ട്. ജനുവരി 20നും സമാനമായൊരു പരിപാടി സംഘടിപ്പിക്കാൻ ഇവർ പദ്ധതിയിടുന്നുണ്ട്.
VIDEO | More than 200 Indian American Tesla car owners on Saturday held a unique musical show in a Maryland suburb of Washington DC to commemorate Ram Mandir Pran Pratishtha ceremony, which will be held in Ayodhya on January 22. pic.twitter.com/czokKpwLUO
— Press Trust of India (@PTI_News) January 14, 2024
“>