കോഴിക്കോട്: സംസ്ഥാനത്ത് അരിവിലയിൽ വീണ്ടും വർദ്ധനവ്. പൊന്നി, കോല എന്നീ അരി ഇനങ്ങൾക്ക് എട്ട് രൂപയോളമാണ് വിലയിൽ വർദ്ധനവുണ്ടായിരിക്കുന്നത്. കുറുവ, ജയ ഇരി ഇനങ്ങളിലും സീസണാണെങ്കിൽ കൂടി വില കുറഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിലാണ് പൊന്നി അരിയുടെ വിലയിൽ എട്ട് രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
കോഴിക്കോട് വലിയങ്ങാടിയിലെ മൊത്ത വിപണിയിൽ 47 രൂപ മുതൽ 65 രൂപ വരെയാണ് പൊന്നി അരിയുടെ വില. എന്നാൽ ചില്ലറ വിപണിയിൽ ഇത് 55-73 രൂപ വരെയാണ് വില. ബിരിയാണിക്ക് ഉപയോഗിക്കുന്ന കോല അരിയ്‌ക്കും ഏഴ് രൂപയുടെ വർദ്ധനവുണ്ടായിട്ടുണ്ട്.
ആന്ധ്ര കുറുവക്ക് ചില്ലറ വിപണിയിൽ 47-54 രൂപവരെയാണ് വില. കയറ്റുമതിയിൽ ഉണ്ടായ വർദ്ധനവും കർഷകർ ലാഭം നോക്കി ഉത്പാദനത്തിലേക്ക് കടന്നതുമാണ് വില വർദ്ധനവിന് കാരണമായത്.















