ലോകത്തിലെ തന്നെ ആഡംബര വാഹനങ്ങളിലെ അതികായരായ റോൾസ് റോയ്‌സ് ജനുവരി 19 ന് ആദ്യത്തെ ഇലക്ട്രിക് കാറായ സ്‌പെക്‌ടറിന്റെ ഔദ്യോഗിക ലോഞ്ചിലൂടെ ഇന്ത്യൻ ഇലക്ട്രിക് വാഹന വിഭാഗത്തിലേക്ക് . 2023 നവംബറിൽ ചെന്നൈയിലെ ആദ്യത്തെ സ്‌പെക്ടർ യൂണിറ്റ് ഡെലിവറി ചെയ്തതിന് ശേഷമാണ് ഈ ലോഞ്ച് . സ്‌പെക്‌ടറിന് 7 മുതൽ 9 കോടി രൂപവരെ എക്‌സ്‌ഷോറൂം പ്രാരംഭ വില പ്രതീക്ഷിക്കുന്നുണ്ട് .
റോള്‍സ് റോയിസിന്റെ ആര്‍കിടെക്ചര്‍ ഓള്‍ ലക്ഷ്വറി പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയിട്ടുള്ള ഈ വാഹനം ടൂ ഡോര്‍ നാല് സീറ്റര്‍ മോഡലായാണ് എത്തിയിരിക്കുന്നത്. റെഗുലര്‍ വാഹനത്തില്‍ നിന്ന് ഇലക്ട്രിക് ആയതോടെയുള്ള മാറ്റങ്ങള്‍ സ്‌പെക്ടറിന്റെ അകത്തും പുറത്തുമുണ്ട്.എക്കാലത്തെയും വീതിയേറിയ റോൾസ് റോയ്‌സ് ഗ്രിൽ ഉൾപ്പെടെ സ്‌പെക്‌റ്ററിന്റെ ബാഹ്യ രൂപകൽപ്പന വളരെ ആകർഷകമാണ്
ഉയര്‍ന്ന ശേഷിയുള്ള ബാറ്ററി പാക്കാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ള മറ്റൊരു സവിശേഷത. 102 കിലോവാട്ട് അവര്‍ ശേഷിയാണ് ഇതിലെ ബാറ്ററിക്കുള്ളത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 530 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കും.